ഡർബൻ: ബംഗ്ലാദേശിനെതിരെ ടി20 പരമ്പര 3-0ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ടി 20 പരമ്പരക്ക് ഇറങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അതേസമയം ആദ്യ മത്സരത്തിലെ പ്ലേയിംഗ് ഇലവന്‍ എന്തായിരിക്കുമെന്നാണ് ആരാധകര്‍ ആകാംഷയോടെ ഉറ്റു നോക്കുന്നത് . മലയാളിയായ സഞ്ജു സാംസണിന്റെ സ്ഥാനത്തിലാണ് എല്ലാവരുടെയും ശ്രദ്ധ.
എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശിനെതിരെ അവസാന ടി20യില്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഓപ്പണറായേക്കും എന്നാണ് സൂചനകൾ . അഭിഷേക് ശര്‍മയും സഞ്ജുവും മാത്രമാണ് ടീമിലെ രണ്ട് സ്പെഷലിസ്റ്റ് ഓപ്പണര്‍മാര്‍. അതുകൊണ്ടുതന്നെ അഭിഷേകും തുടരും.ഇരുവരില്‍ ഒരാള്‍ ഫോമിലിയില്ലെങ്കില്‍ മാത്രമേ ജിതേഷ് ശര്‍മയെ പരീക്ഷിക്കൂ. സെഞ്ചുറി നേട്ടത്തോടെ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം ഉറച്ചിട്ടുണ്ട്. അതേസമയം വിക്കറ്റ് കീപ്പറായും സഞ്ജു തന്നെ തുടരും എന്നാണ് പുറത്ത് വരുന്ന വിവരം.
ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകള്‍ സഞ്ജുവിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ട്.
Discussion about this post