ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്‍റെ രണ്ടാം മോഷണം (എആര്‍എം) ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. തിയറ്റര്‍ റിലീസിന്‍റെ 58-ാം ദിവസമാണ് എആര്‍എം ഒടിടിയില്‍ എത്തിയിരിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.
ബോക്സ് ഓഫീസില്‍ വലിയ നേട്ടമുണ്ടാക്കിയ ചിത്രമാണ് എആര്‍എം. ആദ്യദിനം തന്നെ മികച്ച ചിത്രമെന്ന് അഭിപ്രായം നേടാനായ ചിത്രം ബെസ്റ്റ് തിയറ്റര്‍ എക്സ്പീരിയന്‍സ് കൂടിയാണ് സിനിമ പ്രേമികള്‍ക്ക് നല്‍കിയത്. സെപ്റ്റംബര്‍ 12 ന് ആണ് എആര്‍എം തീയറ്ററില്‍ എത്തിയത്. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 100 കോടി ക്ലബ്ബിലെത്തിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
Discussion about this post