വിജയപുര: കർണാടകയിലെ വിജയപുരയിലെ വഖഫ് ഭൂമി കൈയേറ്റ വിഷയത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ബി ജെ പി. വഖഫ് വിഷയത്തിൽ നിരവധി കൃത്രിമത്വങ്ങൾ കാണിച്ചുവെന്നതിന്റെ തെളിവുകളാണ് ബിജെപി വസ്തുതാന്വേഷണ സമിതി, സംയുക്ത പാർലമെൻ്ററി കമ്മിറ്റി (ജെപിസി) അധ്യക്ഷൻ ജഗദാംബിക പാലിന് സമർപ്പിച്ചത്.
ജനങ്ങൾക്ക് യാതൊരു മുൻകൂർ അറിയിപ്പും നൽകാതെ ഭൂരേഖകളിൽ മാറ്റം വരുത്തിയ സംഭവങ്ങൾ നിരവധിയുണ്ടെന്ന് ബിജെപി എംപി ഗോവിന്ദ് എം കാർജോൾ നേതൃത്വം നൽകുന്ന സമിതി വെളിപ്പെടുത്തി.
കാലഹരണപ്പെട്ട വഖഫ് ബോർഡ് ഉത്തരവുകളും ഡെപ്യൂട്ടി കമ്മീഷണർമാരുടെ വാക്കാലുള്ള നിർദ്ദേശങ്ങളും ഉദ്ധരിച്ച് മുൻകൂർ അറിയിപ്പ് കൂടാതെ ഭൂരേഖകളിൽ മാറ്റം വരുത്തിയ നിരവധി സംഭവങ്ങൾ കമ്മിറ്റി കണ്ടെത്തി. പാർട്ടിയുടെ കർണാടക പ്രസിഡൻ്റ് വിജയേന്ദ്ര യെദ്യൂരപ്പ സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കു വച്ച പോസ്റ്റിൽ വ്യക്തമാക്കി.
കർണാടക മന്ത്രി സമീർ അഹമ്മദ് ഖാനും ജില്ലാ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് രേഖയിൽ തിരിമറി നടന്നത്. വിജയപുര ജില്ലയിലെ ഇൻഡി, ചടച്ചൻ താലൂക്കുകളിലെ 44 പ്രദേശങ്ങളിലെ ഭൂമിയാണ് ഇങ്ങനെ മുൻ നിർദ്ദേശങ്ങൾ ഇല്ലാതെ വഖഫ് ഭൂമിയായി പ്രഖ്യാപിച്ചത്.
Discussion about this post