വിചിത്രമായ പല വിവാഹങ്ങളും ലോകമെമ്പാടും നടക്കാറുണ്ട്. സ്വയം വിവാഹം കഴിക്കുന്നവരും മൃഗങ്ങളെയും പാവകളെയും വിവാഹം കഴിക്കുന്നവരുമുണ്ട്. പരമ്പരാഗത സങ്കല്‍പങ്ങള്‍ മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.
ഹാട്‌സുണ്‍ മിക്കുവെന്ന ( ജപ്പാനിലെ ക്രിപ്റ്റന്‍ ഫ്യൂച്ചര്‍ മീഡിയയുടെ വോക്കലോയ്ഡ് വെര്‍ച്ച്വല്‍ കഥാപാത്രം) സാങ്കല്‍പിക വീഡിയോ ഗെയിം കഥാപാത്രത്തെ വിവാഹം ചെയ്ത ജപ്പാന്‍ യുവാവിന്റെ വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്.
അക്കിഹിക്കോ കൊണ്ടോ എന്ന യുവാവാണ് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. 2018-ല്‍ ഹാട്‌സുണ്‍ മിക്കുവുമായി വിവാഹം കഴിഞ്ഞുവെന്നും ഇപ്പോള്‍ ആറാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണെന്നും ഇയാള്‍ അവകാശപ്പെടുന്നു.
ഹാട്‌സുണ്‍ മിക്കുവിന്റെ രൂപത്തിനടുത്ത് വിവാഹവാര്‍ഷിക കേക്ക് വെച്ചുള്ള ഫോട്ടോകളും വിഡിയോകളും ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. താന്‍ ഈ ബന്ധത്തില്‍ അതീവ സന്തുഷ്ടനാണെന്നും ഇനി തങ്ങളെ ആര്‍ക്കും പിരിക്കാനാവില്ലെന്നുമാണ് യുവാവിന്റെ വാദം.
Discussion about this post