ന്യൂഡൽഹി : കോൺഗ്രസിനെയും മഹാവികാസ് അഘാഡി സഖ്യത്തിനെയും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടി ഒബിസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് . നമ്മൾ ഐക്യത്തോടെ നിൽക്കണമെന്ന് മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോത്രവർഗക്കാർ , ഒബിസികൾ , പിന്നാക്ക വിഭാഗങ്ങൾക്കായി കേന്ദ്ര സർക്കാരും മഹാരാഷ്ട്രയിലെ മഹായുതി സർക്കാരും ചേർന്ന് നിരവധി സംരഭങ്ങൾ നടപ്പാലാക്കിയിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമത്തിനായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ഒബിസികൾ ദുർബലമാകുമ്പോൾ മാത്രമേ കോൺഗ്രസിന് അധികാരത്തിലേക്കുള്ള വഴി തുറക്കൂവെന്നാണ് കോൺഗ്രസിന്റെ അഭിപ്രായം. അതിനാൽ ജാതിയുടെ പേരിൽ ജനങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എന്നാൽ നമ്മൾ എപ്പോഴും പറയണം ഏകേ ഹേ തോ സേഫ് ഹേയ് എന്ന് പ്രധാനമന്ത്രി പറഞ്ഞു .
ഒബിസിയിൽ നിന്നും ഒരാൾ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഈ സത്യവുമായി കോൺഗ്രസിന് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. കോൺഗ്രസിന്റെ ഉറക്കം നഷ്ടപ്പെട്ടു. ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ ഒബിസിക്കെതിരെ രോഷം പ്രകടിപ്പിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ കോൺഗ്രസിനെ തിരസ്‌കരിക്കുകയാണ്. അതിനാൽ അവർ ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയത്തിനായി സഖ്യകക്ഷികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ മൂലം രാജ്യം മുഴുവൻ കോൺഗ്രസിനെ പാടേ തള്ളിക്കളഞ്ഞു. ലഡ്കി ബഹൻ യോജന പദ്ധതി നിർത്തലാക്കാൻ കോടതിയിൽ വരെ കോൺഗ്രസ് കയറി ഇറങ്ങി. കോൺഗ്രസിന്റെയും MVA യുടെയും പ്രവർത്തനങ്ങൾ മൂലമാണ് രാജ്യവും മഹാരാഷ്ട്രയും അവരെ തള്ളിക്കളഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post