കോഴിക്കോട്: ചാരിറ്റി ആപ്പ് എന്തായാലും വരുമെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഉടമ മനാഫ്. താൻ വാക്ക് പറഞ്ഞാൽ വാക്കായിരിക്കും. ഒരു വാട്ടർ തീം പാർക്ക് എന്നതും തന്റെ സ്വപ്‌നമാണെന്നും മനാഫ് പറഞ്ഞു. നേരത്തെ ചാരിറ്റി ആപ്പ് ഉണ്ടാക്കി തരണമെന്ന ആവശ്യവുമായി മനാഫ് രംഗത്ത് വന്നിരുന്നു. ഇത് വലിയ വിവാദവും ആയിരുന്നു. ഇതിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ അതിന്റെ വിശദാംശങ്ങൾ ജനങ്ങൾ അറിയണം. അതിന് വേണ്ടിയാണ് ആപ്പ്. ചാരിറ്റി ആപ്പ് തീർച്ഛയായും നിലവിൽ വരും. ഞാൻ ഒരു വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കും. ഒരു വാട്ടർ തീം പാർക്ക് എന്നത് തന്റെ സ്വപ്‌നമാണ്. ഈ സ്വപ്‌നവും സാക്ഷാത്കരിക്കുമെന്നും മനാഫ് പറഞ്ഞു.
ഒരാളുടെ മരണം കൊണ്ടാണ് താൻ പ്രശ്‌സ്തനായത് എന്നാണ് എല്ലാവരും കുറ്റപ്പെടുന്നത്. ചാരിറ്റി ആപ്പ് ജനങ്ങൾക്ക് വേണ്ടിയാണെന്നും മനാഫ് ആവർത്തിച്ചു.
ചാരിറ്റി ആപ്പ് നിർമ്മിയ്ക്കാൻ അഞ്ച് ലക്ഷം രൂപ ചിലവ് വരുമെന്നും അതിനാൽ തനിക്കൊരു ചാരിറ്റി ആപ്പ് നിർമ്മിച്ച് നൽകണം എന്നുമായിരുന്നു മനാഫ് ആവശ്യപ്പെട്ടത്. പാവങ്ങളെ സഹായിക്കാനായി എത്തുന്ന പണത്തിന്റെ വിനിമയം അറിയുന്നതിന് വേണ്ടിയാണ് ഈ ആപ്പ് എന്നും മനാഫ് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ വ്യാപക വിമർശനം ആയിരുന്നു ഉയർന്നിരുന്നത്. ഇതിന് പിന്നാലെ ഒൻപത് ലക്ഷം രൂപയ്ക്കായി ലോറി വിൽക്കുകയാണെന്നും മനാഫ് പറഞ്ഞിരുന്നു.
Leave a Comment