വത്തിക്കാന്‍ സിറ്റി: വധശിക്ഷ ലോകവ്യാപകമായി നിര്‍ത്തലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നീ കൊല ചെയ്യരുത് എന്ന ദൈവകല്‍പന നിരപരാധിക്കും കുറ്റവാളിക്കും ഒരുപോലെ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ ആയിരക്കണക്കിനു വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നവംബര്‍ ഒന്നുവരെ വിശുദ്ധ വര്‍ഷമാചരിക്കുകയാണ് കത്തോലിക്കാ സഭ. ഈ സന്ദര്‍ഭത്തില്‍ വധശിക്ഷയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള ധീരവും മാതൃകാപരവുമായ തീരുമാനമെടുക്കാന്‍ ലോകമെങ്ങുമുള്ള കത്തോലിക്കരായ രാഷ്ട്രീയക്കാരോട് മാര്‍പാപ്പ അഭ്യര്‍ഥിച്ചു.
ജയിലുകളിലെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മാര്‍പാപ്പ നിര്‍ദേശിച്ചു. മൂന്നുവര്‍ഷം മുമ്പ് അധികാരമേറ്റ പാപ്പ ഇതിനോടകം വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു.
ലോകവ്യാപകമായ കാത്തലിക് പീസ് ആന്‍ഡ് ജസ്റ്റിസ് ഗ്രൂപ്പിന്റെ രാജ്യാന്തര സമാധാന സമ്മേളനം ഇന്ന് റോമില്‍ ആരംഭിക്കാനിരിക്കെ അതിനു പിന്തുണ നല്‍കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ഥന.
Discussion about this post