ഉപയോഗശൂന്യമായ എണ്ണയില്‍ നിന്ന് ബയോഡീസല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു പുതിയ രീതി വികസിപ്പിച്ച് ഗവേഷകര്‍. ഹീറ്റിംഗ് പ്രക്രിയയിലൂടെയാണ് ഇവര്‍ ഇത് ബയോഡീസലാക്കി മാറ്റുന്നത്.
സോഡിയം ടെട്രാമെത്തോക്‌സിബോറേറ്റ് (NaB(OMe)4) ഉപയോഗിച്ചാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. ഇത് ഫലപ്രദമായി ലോകമെമ്പാടും ചെയ്യാന്‍ കഴിയുന്ന ഒന്നാണെന്നും 40°C (104°F) വരെ കുറഞ്ഞ താപനിലയില്‍ ഒരു മണിക്കൂറിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും രസതന്ത്രജ്ഞര്‍ അവകാശപ്പെട്ടു
ഉപഭോക്താക്കള്‍ അവരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും വേണ്ടി സൗരോര്‍ജ്ജത്തിലേക്കും വൈദ്യുതോര്‍ജ്ജത്തിലേക്കും കൂടുതലായി തിരിയുമ്പോള്‍, അമേരിക്കയിലെ വന്‍കിട വ്യവസായ മേഖലകള്‍ ഇപ്പോഴും ഡീസല്‍ ഇന്ധനത്തെയാണ് ആശ്രയിക്കുന്നത്. ലോകമെമ്പാടുമുള്ള ചരക്കുകള്‍ കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ട്രക്കുകളും ട്രെയിനുകളും ബോട്ടുകളും നിലവില്‍ ഡീസല്‍ എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഉടന്‍ വൈദ്യുതീകരിക്കപ്പെടില്ലെന്നുമാണ് റിപ്പോര്‍ട്ട്. എന്തായാലും പുതിയ കണ്ടെത്തല്‍ അവര്‍ക്കെല്ലാം പണചിലവ് കുറയ്ക്കുന്നതായിരിക്കുമെന്ന് തീര്‍ച്ച.
കൂടാതെ ഇത്തരത്തിലുണ്ടാക്കുന്ന ബയോഡീസല്‍് എഞ്ചിന്‍ പരിഷ്‌ക്കരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും.
ബയോകെമിസ്ട്രി പ്രൊഫസറായ സ്‌കോട്ട് ഒലിവറും സംഘവുമാണ് കണ്ടെത്തലിന് പിന്നില്‍. ലോകവ്യാപകമായി തങ്ങളുടെ ഈ കണ്ടെത്തലിന്റെ പ്രയോജനം എത്തിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍.
Discussion about this post