രാമജന്മഭൂമി പ്രശ്‌നത്തില്‍ വരാനിരിക്കുന്ന സുപ്രീംകോടതി വിധിയില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന്‍ സ്വാമി ഈ വര്‍ഷാവസാനത്തോടെ ക്ഷേത്രം നിര്‍മ്മിക്കാനാവുമെന്നും സ്വാമി പറഞ്ഞു.ഫസ്റ്റ് പോസ്റ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാമിയുടെ പരാമര്‍ശങ്ങള്‍.
ബലപ്രയോഗത്തിലൂടെ ക്ഷേത്രം സ്ഥാപിക്കണമെന്ന് പറയില്ല. മുസ്‌ലിം നേതാക്കള്‍ സുപ്രീം കോടതി വിധി അംഗീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. മുസ്‌ലിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പള്ളി നിര്‍മ്മിക്കുവാന്‍ ഹിന്ദുക്കള്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നരസിംഹറാവു ഗവണ്‍മെന്റ് 1994 ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ക്ഷേത്രം നിലനിന്നിരുന്ന ഭൂമിയാണ് എങ്കില്‍ അവിടെ ക്ഷേത്രം പണിയണമെന്നും, പള്ളി സരയൂ നദിക്കപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കാമെന്നു പറഞ്ഞതായി സുബ്രമണ്യന്‍ സ്വാമി ഓര്‍മ്മപ്പെടുത്തി.
Discussion about this post