കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മറ്റു കാര്യങ്ങൾക്ക് സൗകര്യം ചെയ്തു തരാമെന്ന പേരിൽ പണം തട്ടിയെടുത്ത പ്രതി പിടിയിൽ. എറണാകുളം സ്വദേശി ശ്യാം മോഹനെയാണ് കൊച്ചി സിറ്റി സൈബർ പോലീസ് പിടികൂടിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസിന് രണ്ട് പ്രമുഖ നടിമാർ നൽകിയ പരാതിയാണ് കേസിന് ആധാരം. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീണർ സുദർശൻ കെ.എസ്, സൈബർ എ.സി.പി. മുരളി എം.കെ. എന്നിവരുടെ മേൽ നോട്ടത്തിലായിരുന്നു ടീം രൂപീകരിച്ച് സൈബർ പൊലീസ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിൽ നിന്നും പ്രതി ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമാണെന്ന് വ്യക്തമായി. ഈ ഗ്രൂപ്പുകൾ വഴി നടിമാരെ നൽകാമെന്ന പരസ്യങ്ങൾ പോസ്റ്റ് ചെയ്താണ് പ്രതി പണം തട്ടുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതുവഴി ലക്ഷങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. ഇതേ തുടർന്ന് ഇയാളെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post