തൃശ്ശൂർ : പി വി അൻവറിന്റെ വാർത്താസമ്മേളനത്തിനിടയിൽ നോട്ടീസ് നൽകി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ . വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.എന്നാൽ പി വി അൻവർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം തുടരുകയാണ് .
നിലവിലുള്ള ചട്ടപ്രകാരം 120 ബി പ്രകാരം പരസ്യപ്രചാരണം അവസാനിച്ചിട്ടുള്ള ഈ സമയങ്ങളിൽ ടെലിവിഷൻ വഴിയോ സോഷ്യൽ മീഡിയ വഴിയോ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കാര്യങ്ങൾ പറഞ്ഞാൽ അത് ഗുരുതരമായ നിയമലംഘനമാണ്. ഈ നിയമ ലംഘനത്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഇത് ഇവിടെ നടക്കില്ല എന്ന് പി വി അൻവർ പറഞ്ഞു. ബാക്കി കുറച്ച് പറയാനുണ്ട്. അത് ഇനി പിന്നെ പറയാം എന്ന് അൻവർ കൂട്ടിച്ചേർത്തു.
പറയാനുള്ളത് പറയും . ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. തന്നെ ഭയപ്പെടുത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post