ചെന്നൈ: 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം നടത്തിയ പ്രതിയെ നാടകീയമായി പിടികൂടി പോലീസ്. തമിഴ്നാട് മധുരൈയിൽ ആണ് ഇത്തരത്തില്‍ വിചിത്രമായ ഒരു അറസ്റ്റ് ഉണ്ടായത്. ശിവകാശി സ്വദേശിയായ 55 കാരനെയാണ് മധുര ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്.
1997-ൽ ആണ് കവർച്ച നടന്നത്. 60 രൂപയാണ് അന്ന് പ്രതി മോഷ്ടിച്ചിരുന്നത്. ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ കണ്ടെത്താൻ അസിസ്റ്റൻ്റ് കമ്മീഷണർ ശൂരകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർമാരായ സന്താനപാണ്ഡ്യൻ, പനീർശെൽവൻ എന്നിവരുടെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികളെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തെപ്പക്കുളം പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇരയിൽ നിന്ന് 60 രൂപ തട്ടിയെടുത്ത് പ്രതി ഒളിവിൽ പോവുകയായിരുന്നു.
കുടുംബത്തോടൊപ്പം സ്വസ്ഥമായ ജീവിതം നയിച്ചു വരികയായിരുന്നു പ്രതി. പോപ്പുലേഷൻ സർവേയർമാരുടെ രൂപത്തിൽ വേഷം മാറിയെത്തിയ പോലീസ് സംഘം ഇയാളുടെ കുടുംബത്തെ സമീപിക്കുകയായിരുന്നു. ശേഷം ഇയാളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ച ശേഷമാണ് കുറ്റകൃത്യം നടന്ന് 27 വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
Discussion about this post