ന്യൂഡൽഹി; വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 200 ലധികം ആളുകളെ കബളിപ്പിച്ച് 42 ലക്ഷം രൂപ തട്ടിയ കേസിൽ 19 കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീറിൽ നിന്ന് കാഷിഫ് മിർസയെന്ന യുവാവാണ് അറസ്റ്റിലായത്.
11 ാം ക്ലാസ് വിദ്യാർത്ഥിയാണ് 19 കാരനായ കാഷിഫ് മിർസ. സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർ കൂടിയാണ് ഇയാൾ, ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സാണ് ഇയാൾക്കുള്ളത്. 13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 രൂപ ലഭിക്കുമെന്ന് യുവാവ് വാഗ്ദാനം ചെയ്തു.’തുടക്കത്തിൽ, യുവാവ് ചില നിക്ഷേപകർക്ക് ലാഭം നൽകി, അങ്ങനെ അവർ സ്വാധീനിക്കപ്പെടുകയും കൂടുതൽ ആളുകളോട് പറയുകയും ചെയ്യുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ഇയാളിൽ നിന്ന് ഹ്യുണ്ടായ് വെർണ, പണം എണ്ണുന്ന യന്ത്രം, ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ കണ്ടെടുത്തു.ഇയാളെ ഇപ്പോൾ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് ഒരു വ്യക്തി എല്ലായ്‌പ്പോഴും കമ്പനിയെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ ശരിയായ ഗവേഷണം നടത്തണമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post