Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സഖാക്കൾക്ക് തുറന്നടിക്കാം, മുൻധാരണകളില്ല; തോൽവിയുടെ ആഴമളക്കാൻ സിപിഎം; എം.എ ബേബി നയം വ്യക്തമാക്കുന്നു

by Brave India Desk
May 7, 2026, 01:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ പാർട്ടിയിൽ അഴിച്ചുപണിക്കൊരുങ്ങി സിപിഎം. തോൽവിയെക്കുറിച്ച് അസാധാരണമായ വിലയിരുത്തൽ നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കി. ഇത്തവണത്തെ പരാജയം അപ്രതീക്ഷിതമാണെന്നും താഴെത്തട്ടിലുള്ള സഖാക്കൾക്ക് പാർട്ടി വേദികളിൽ എന്തു കാര്യവും തുറന്നടിക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മുൻധാരണയുമില്ലാതെ എല്ലാവരെയും കേൾക്കുമെന്നും പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുകയുമാണ് ലക്ഷ്യമെന്നും ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിലും മുന്നണിയിലും അസംതൃപ്തി പുകയുന്ന പശ്ചാത്തലത്തിലാണ് ജനറൽ സെക്രട്ടറിയുടെ ഈ തുറന്നുപറച്ചിൽ.

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ശൈലജ ടീച്ചറുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന അതൃപ്തിയെക്കുറിച്ചുള്ള ചോദ്യത്തിന്, അക്കാര്യം തനിക്കറിയില്ലെന്നായിരുന്നു ബേബിയുടെ മറുപടി. എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഓരോ പാർട്ടിക്കും അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. മുന്നണി മര്യാദകൾ പാലിച്ച് ചർച്ചകളിലൂടെ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയനെതിരെ പാർട്ടിയിൽ വിമർശനം ഉയരുന്നുണ്ടോ എന്ന ചോദ്യത്തിന്, കൂട്ടായ പരിശോധനയാണ് നടക്കാൻ പോകുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Stories you may like

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ബേബി പറഞ്ഞു. മുൻപ് വി.എസ്. ഉണ്ടായിരുന്നെങ്കിൽ എന്നും ഇ.എം.എസ്. ഉണ്ടായിരുന്നെങ്കിൽ എന്നും ചർച്ചകൾ നടന്നിട്ടുണ്ട്. കോടിയേരിയെപ്പോലൊരു നേതാവ് ഉണ്ടായിരുന്നുവെങ്കിൽ പാർട്ടിക്ക് കൂടുതൽ കരുത്ത് ലഭിക്കുമായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോവുകയാണ് വേണ്ടത്. താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ ഗൗരവമായി പരിശോധിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായോ, സംഘടനാപരമായ പോരായ്മകൾ തിരിച്ചടിയായോ തുടങ്ങിയ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും എം.എ ബേബി കൂട്ടിച്ചേർത്തു. പരാജയഭീതിയിൽ നിൽക്കുന്ന അണികളെ ഒപ്പം നിർത്താൻ അടിയന്തരമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് പാർട്ടി നേതൃത്വം ഇതിലൂടെ നൽകുന്നത്.

Tags: ma baby
ShareTweetSendShare

Latest stories from this section

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

മലപ്പുറത്ത് 9 പേർക്ക് എച്ച്‌ഐവി ബാധ,ലഹരിസംഘം ഉപയോഗിച്ചത് ഒരേ സിറിഞ്ച്

യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

Latest News

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

കുഞ്ഞുങ്ങളുടെ ആ മണം… വിഷമായിരുന്നോ?ഒരു ഡോക്ടറുടെ കത്തിൽ നിന്ന് ₹1000 കോടി സാമ്രാജ്യത്തിലേക്ക്… ഒടുവിൽ കോടതിക്കൂട്ടിൽ!

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

അവസാനത്തെ 1 ഡോളർ വെച്ച് കളിച്ച ചൂതാട്ടം! 💥 അമേരിക്കൻ ടൂറിസ്റ്റർ

അവസാനത്തെ 1 ഡോളർ വെച്ച് കളിച്ച ചൂതാട്ടം! 💥 അമേരിക്കൻ ടൂറിസ്റ്റർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies