ന്യൂയോർക്ക്: കാമുകനെ കണ്ടതിന്റെ പേരിൽ മിസ് യൂണിവേഴ്‌സ് മത്സരാർത്ഥിയെ പുറത്താക്കി. പനാമയിൽ നിന്നുള്ള മത്സരാർത്ഥിയായ ഇറ്റലി മോറയെയാണ് പുറത്താക്കിയത്. ഗ്രാൻഡ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഇറ്റലി തിരിച്ചടി നേരിട്ടിരിക്കുന്നത്.
മെക്‌സികോ സിറ്റിയിലാണ് മിസ് യൂണിവേഴ്‌സ് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഇറ്റലി ആരും അറിയാതെ കാമുകനെ കാണാൻ ഹോട്ടൽ മുറിയിലേക്ക് പോയിരുന്നു. ഇത് അറിഞ്ഞതോടെയാണ് സംഘാടകർ താരത്തെ പുറത്താക്കിയത്. മത്സരത്തിനിടെ ഇത്തരത്തിൽ പുറത്തുപോകലും കൂടിക്കാഴ്ചയും ചട്ടലംഘനം ആണ്. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. ജുവാൻ അബാദിയ എന്ന ബിസിനസുകാരനാണ് 19 കാരിയായ ഇറ്റലിയുടെ കാമുകൻ.
അതേസമയം കാമുകനെ കാണാൻ പോയതിന്റെ പേരിൽ അല്ല തന്നെ പുറത്താക്കിയത് എന്നാണ് ഇറ്റലി പറയുന്നത്. മിസ് യൂണിവേഴ്‌സ് പനാമയുടെ ഡയറക്ടറായ സീസർ അനെൽ റോഡ്രിഗസുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പുറത്താക്കപ്പെട്ടത് എന്നാണ് താരം പറയുന്നത്. സംഘാടകരുടെ അനാസ്ഥാരണം ഇറ്റലിയ്ക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടായിട്ടുള്ളത് എന്നും റിപ്പോർട്ടുകളുണ്ട്. ഈ മാസം 16 നാണ് ഗ്രാൻഡ് ഫിനാലെ നടക്കുക.











Discussion about this post