തിരുവനന്തപുരം: ചേലക്കരയിലും വയനാടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബുധനാഴ്ച (2024 നവംബര്‍ 13) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി കേരള സർവകലാശാല അറിയിച്ചു. തിയറി, പ്രാക്റ്റിക്കൽ പരീക്ഷകൾ ഉൾപ്പെടെയാണ് മാറ്റി വെച്ചിരിക്കുന്നത്. അതെ സമയം പുതുക്കിയ തീയതികൾ സർവകലാശാല വെബ്സൈറ്റിൽ www.keralauniversity.ac.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല എന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. റായ്ബറേലിയിൽ ജയിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, വടകരയിൽ നിന്നും ലോക് സഭയിൽ മത്സരിച്ചതിനെ തുടർന്ന് കോൺഗ്രസ് എം പി ഷാഫി പറമ്പിലും രാജി വച്ചതിനെ തുടർന്നാണ് ഇരു മണ്ഡലങ്ങളിലും ഇപ്പോൾ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post