മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് വ്യക്തമാക്കി പോലീസ്. തമിഴ്‌നാട് സ്വദേശി ബൽറാം ആയിരിന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും തമിഴ്നാട് സ്വദേശിയുമായ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹിൽടോപ്പിലെ ലോഡ്ജ് മുറിയിൽ തമിഴ്‌നാട് സ്വദേശി ബൽറാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ തലയ്ക്ക് ഇയാളുടെ തലയിൽ മുറിവുള്ളതായി കണ്ടത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാസു പിടിയിലായത്.
ലോഡ്ജ് മുറിയിൽ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബൽറാം കൊല്ലപ്പെട്ടതെന്ന് ഒടുവിൽ വാസു വെളിപ്പെടുത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. വാസു ബലമായി തള്ളിയതിനെത്തുടർന്ന് ബൽറാം മുറിയുടെ ഭിത്തിയിൽ തലയടിച്ച് വീണു. ഇതോടെ പരിഭ്രാന്തനായ താൻ ലോഡ്ജിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് പ്രതി വെളിപ്പെടുത്തിയത്. 20 വര്‍ഷമായി മോങ്ങത്ത് കല്‍പ്പണിക്കാരാണ് ബല്‍റാമും വാസുവും.
Discussion about this post