മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി പിടിയില്‍. അഭിഭാഷകനായ ഫൈസാൻ ഖാന്‍ ആണ് പിടിയിലായത്. ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവന്നുവെന്നാണ് വിവരം. ബാന്ദ്ര പോലീസിന്‍റെ ഫോണില്‍ വിളിച്ചാണ് പ്രതി ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയത്. ഷാരൂഖ് ഖാനോട് 50 ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ കൊല്ലുമെന്നും ആയിരുന്നു ഭീഷണി.
തന്‍റെ മൊബൈൽ ഫോണിലൂടെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ഫോണ്‍ കോളുമായി ബന്ധപ്പെട്ട് ചോദ്യമുണ്ട് ചെയ്തപ്പോൾ ഫോണ്‍ മോഷണം പോയെന്നാണ് പ്രതി ആദ്യം പറഞ്ഞത്. പിന്നീട് നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
അതേ സമയം ഇയാള്‍ ലഹരിയില്‍ ആയിരിക്കാം ഇത് ചെയ്തത് എന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിലെ ഭീഷണിക്കുള്ള കാരണം വ്യക്തമാകൂ എന്ന് മുംബൈ പോലീസ് പറഞ്ഞു.
Discussion about this post