ആഗ്ര: മോട്ടോർ സൈക്കിളിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ട്രാക്ടർ ഡ്രൈവറെ യുവാക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ ആണ് സംഭവം.സൈദ്കാളൻ സ്വദേശിയുമായ നവീൻ കുമാറാണ് (25) ആണ് കൊല്ലപ്പെട്ടത്.
പഞ്ചസാര മില്ലിലെ ജീവനക്കാരനാണ് നവീൻ കുമാര്‍. വയലിൽ നിന്നുള്ള കരിമ്പ് പഞ്ചസാര മില്ലിൽ എത്തിച്ച് മടങ്ങുമ്പോഴാണ് സംഭവം.
നഗർ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ അഖ്ലോറിൽ വച്ച് ബൈക്കിലെത്തിയ യുവാക്കൾ നവീൻ കുമാറിനെ തടയുകയായിരുന്നു. സൈഡ് നൽകുന്നതിനേ ചൊല്ലി ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടായി. ഇതിന് പിന്നാലെ ബൈക്കിലെത്തിയ യുവാക്കൾ ഇവരുടെ സുഹൃത്തുക്കളെ കൂടി സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇതിന് പിന്നാലെ ബൈക്കിലെത്തിയ യുവാക്കൾ ട്രാക്ടർ ഓടിച്ചിരുന്ന യുവാവിനെ ആക്രമിച്ച് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. വഴിയാത്രക്കാർ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയ പോലീസുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
Discussion about this post