കല്യാണങ്ങളുടെ തിരക്കുകൾ ഉള്ള മാസങ്ങൾ എത്താൻ പോവുകയാണ്. ഇപ്പോഴത്തെ കാലത്ത് ക്ഷണക്കത്ത് വീടുകളിൽ വന്ന് ഒന്നും തരുന്ന ഏർപ്പാട് ഇല്ലല്ലോ.. ഇപ്പോഴത്തെ ന്യൂജൻ ‘നാട്ടുനടപ്പുകൾ’ അനുസരിച്ച് പേപ്പർലെസ് കല്യാണ ലെറ്ററുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. എന്നാൽ ഈ ട്രെൻഡ് വച്ച് നിങ്ങളുടെ ഫോണിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുകയാണ് സൈബർ ക്രിമിനലുകൾ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തട്ടിപ്പുകാർ ആപ്പ് (apk) ഫോർമാറ്റ് ഫയലുകളുടെ രൂപത്തിൽ വാട്ട്സ്ആപ്പ് വഴി വിവാഹ ക്ഷണക്കത്തുകൾ അയക്കും എന്നാണ് ഹിമാചൽ പ്രദേശ് സൈബർ പോലീസ് പറയുന്നത്. ഇത് ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ഇതിൽ ഒളിപ്പിച്ചിരുന്ന മാൽവെയറുകൾ മൊബൈൽഫോണിലേക്ക് കടന്ന് ഫോണിൽ ഒരു ‘ബാക്ക്‌ഡോർ’ തുറക്കുകയും ഹാക്കർമാർ ഇത് വഴി നമ്മുടെ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ ശ്രദ്ധിച്ചു വേണം ഓപ്പൺ ചെയ്യാൻ. പ്രത്യേകിച്ച് അറ്റാച്ച്മെൻറുകൾ ഡൗൺലോഡ് ചെയ്യാനുള്ള മെസേജുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓപ്പൺ ചെയ്യുന്നതിലൂടെ ഇത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം വരെ നഷ്ടപ്പെടാൻ കാരണമായേക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.
Discussion about this post