എഐയുടെ പ്രയോജനങ്ങള്‍ പോലെ തന്നെ അതിന്റെ ന്യൂനതകളും പല തവണ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ എഐ ലോകത്തിന് മുന്നില്‍ സൃഷ്ടിക്കാന്‍ പോകുന്ന വലിയൊരു പ്രശ്‌നത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെയും ഇസ്രായേലിലെ റീച്ച്മാന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ . നിര്‍മ്മിത ബുദ്ധിപരിസ്ഥിതിയെ ചവറ്റുകുട്ടയാക്കുമെന്നാണ് ഇവര്‍ പറയുന്നത്.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ നമുക്ക് 1.2 ദശലക്ഷത്തിനും 5 ദശലക്ഷം മെട്രിക് ടണ്ണിനും ഇടയില്‍ അധിക ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉണ്ടാകാമെന്നാണ് കണ്ടെത്തല്‍.
ഇ-മാലിന്യങ്ങള്‍ 2023 നും 2030 നും ഇടയില്‍ 5 ദശലക്ഷം മെട്രിക് ടണ്‍ വരെ വളരും, ദശാബ്ദത്തിന്റെ അവസാനത്തോടെ വാര്‍ഷിക ഇ-മാലിന്യം 2.5 ദശലക്ഷം മെട്രിക് ടണ്ണില്‍ എത്താന്‍ സാധ്യതയുണ്ട്. ഈ ഗ്രഹത്തിലെ ഓരോ വ്യക്തിയും ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിക്കുന്നതിന് തുല്യമാണ് അത്.
AI-യുടെ അധിക ഇ-മാലിന്യത്തില്‍ 1.5 ദശലക്ഷം മെട്രിക് ടണ്‍ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളും 500,000 മെട്രിക് ടണ്‍ ബാറ്ററികളും ഉള്‍പ്പെടുമെന്നും ഇവര്‍ പ്രവചിക്കുന്നു, അതില്‍ ലെഡ്, മെര്‍ക്കുറി, ക്രോമിയം തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ഓര്‍ക്കണം.
കഴിഞ്ഞ വര്‍ഷം മാത്രം 2.6 ആയിരം ടണ്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍സാങ്കേതികവിദ്യയില്‍ നിന്ന് നിരസിക്കപ്പെട്ടു. ടെക്നോളജിയില്‍ നിന്നുള്ള മൊത്തം ഇ-മാലിന്യത്തിന്റെ അളവ് മൂന്നിലൊന്ന് വര്‍ദ്ധിച്ച് 82 ദശലക്ഷം ടണ്ണായി ഉയര്‍ന്നേക്കാമെന്നും ചില പഠനങ്ങളുണ്ട്.
Discussion about this post