ഹൈദരാബാദ്: ഹൈദരാബാദിൽ നടക്കാനിരിക്കുന്ന ദിൽജിത് ദോസഞ്ജിനും അദ്ദേഹത്തിൻ്റെ ദിൽ-ലുമിനാറ്റി കണ്‍സര്‍ട്ടിന്റെ സംഘാടകർക്കും തെലങ്കാന സർക്കാരിന്റെ നോട്ടീസ്. മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ കണ്‍സര്‍ട്ടില്‍ അവതരിപ്പിക്കരുതെന്ന് നോട്ടീസില്‍ പറയുന്നു. വരുന്ന 15- നാണ് കണ്‍സര്‍ട്ട്.
നേരത്തെയുള്ള അദ്ദേഹത്തിന്റെ കണ്‍സര്‍ട്ടുകളില്‍ ഇത്തരം ഗാനങ്ങൾ ഉള്‍പ്പെടുത്തിയതിന്റെ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും ജയ്പൂരിലും അടുത്തിടെ നടന്ന ദിൽ-ലുമിനാറ്റി കണ്‍സര്‍ട്ടുകളില്‍ ദോസഞ്ജ് അത്തരം ഗാനങ്ങൾ അവതരിപ്പിച്ചതിൻ്റെ വീഡിയോ തെളിവുകള്‍ ലഭിച്ചിരുന്നു. മറ്റ് അന്താരാഷ്ട്ര ഷോകളിലും അദ്ദേഹം ഇത്തരം ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം, പഞ്ചാബി നടനും ഗായകനുമായ ദോസഞ്ജിന്റെ ഹൈദരാബാദ് കണ്‍സര്‍ട്ടിനായി ആരാധകർ കാത്തിരിക്കുകയാണ്. പരിപാടിയുടെ ടിക്കറ്റുകള്‍ മിക്കവാറും വിറ്റുതീർന്നു.
Discussion about this post