തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്തതിന് മധ്യവയസ്കൻ്റെ കഴുത്തറുത്തതായി റിപ്പോർട്ട് . കാരേറ്റ് പേടികുളത്താണ് സംഭവം. കാരേറ്റ് പേടികുളം സ്വദേശി ബാബു (67) ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പേടികുളം സ്വദേശി സുനിൽകുമാറിനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു.
അതെ സമയം കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ബാബുവിന്റെ ആരോഗ്യസ്ഥിതിയെ പറ്റിയുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ല.
Discussion about this post