ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്. മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലേക്ക് ത്രിരാഷ്ട്ര സന്ദർശനത്തിനായാണ് മോദി പോവുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിലേക്ക് എത്തുന്നത് 17 വർഷത്തിന് ശേഷമാണ്. ബ്രസിലിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കു. റഷ്യ യുക്രൈയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷവും ചർച്ച ചെയ്യും എന്നാണ് വിവരം.
സന്ദർശന വേളയിൽ ഇന്ത്യയും നൈജീരിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം അവലോകനം ചെയ്യാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ വഴികൾ ചർച്ച ചെയ്യാനും പ്രധാനമന്ത്രി ചർച്ച നടത്തുമെന്ന് എംഇഎ പ്രസ്താവനയിൽ പറയുന്നു. നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
ഇന്ത്യയും നൈജീരിയയും 2007 മുതൽ വളരുന്ന സാമ്പത്തിക, ഊർജ്ജ, പ്രതിരോധ സഹകരണത്തോടെ തന്ത്രപ്രധാന പങ്കാളികളാണ്. നൈജീരിയയിലെ പ്രധാനപ്പെട്ട മേഖലകളിൽ 200-ലധികം ഇന്ത്യൻ കമ്പനികൾ 27 ബില്യൺ യുഎസ് ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയും നൈജീരിയയും ശക്തമായ വികസന സഹകരണ പങ്കാളിത്തം പങ്കിടുന്നു,’
ജി 20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നിരവധി നേതാക്കളെ കാണുമെന്നാണ് റിപ്പോർട്ട്. ജി 20 ഉച്ചകോടിക്ക് ശേഷം, പ്രധാനമന്ത്രി മോദി ജോർജ്ജ്ടൗണിലേക്ക് പോകും . 1968 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലേക്കുള്ള ആദ്യ സന്ദർശനമാണ്. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി രാജ്യം സന്ദർശിക്കുന്നത്. ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഗയാനയിലെ മറ്റ് മുതിർന്ന നേതാക്കളെ കാണുകയും ചെയ്യും. ഗയാന പാർലമെന്റിനെയും ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തെയും അഭിസംബോധന ചെയ്യുകയും ചെയ്യും.
Discussion about this post