പല്ലികൾ ഇല്ലാത്ത വീടുകൾ അപൂർവ്വമാണ് എന്ന് തന്നെ പറയാം. ചുമരുകളിലെ വിള്ളലുകളിലും, ഇരുളടഞ്ഞ ഇടങ്ങളിലും പകൽസമയം ഒളിച്ചിരുന്ന് സന്ധ്യയാകുന്നതോടെ ഇര തേടാനിറങ്ങുന്ന ഇവയാണ് മനുഷ്യരോട് ഏറ്റവും അടുത്ത് കഴിയുന്ന ഉരഗവർഗ്ഗം. ഇവ കൂടാതെ മരങ്ങളിലും പാറക്കെട്ടുകളിലും ജീവിക്കുന്നവയുമുണ്ട്. നീളമുള്ള വാലുകൾ സ്വയം മുറിച്ച് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഈ ജീവികൾക്കുള്ള ഏറ്റവും വലിയ പ്രത്യേകതയാണ്. ഏഴര മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ ഇവയ്ക്ക് നീളമുണ്ടാകും. ഇവ നിരുപദ്രവകാരികളാണ്. ഇവയ്ക്ക് വിഷമില്ല എന്നാണ് പറയപ്പെടുന്നത്.
ഇത് എല്ലാം സാധാരണയായി കണ്ട് വരുന്ന പല്ലികളാണ്. എന്നാൽ ഇപ്പോഴിതാ അപൂർവ്വമായ ഒരു പല്ലിയിനത്തെ കണ്ടുപിടിച്ചിരിക്കുകയാണ് . സൗദി അറേബ്യയിലെ വടക്കൻ അതിർത്തി പ്രവിശ്യയായ അറാർ മേഖലയിലെ മരുഭൂമിയിലാണ് വംശനാശ ഭീഷണി നേരിടുന്ന ‘ട്രാപെലസ് സാവിഗ്‌നി’ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന പല്ലികളെ കണ്ടെത്തിയത്.
ഇതിന്റെ ദേഹം വിവിധ നിറങ്ങളിലുള്ള നിറങ്ങൾ കൊണ്ടുള്ളതാണ്. പരന്ന ശരീരവും വിശാലമായ ത്രികോണാകൃതിയിലുള്ള തലയുമാണ് കാണാവുന്നത്. പിറകിലും തലയിലും വലിയ ‘സ്‌പൈക്കി’ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കുന്നു. ഇവയുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത് പ്രാണികളും ഇലകളുമാണ്. നിറക്കൂട്ട് ലയിപ്പിച്ച പോലുള്ള ശരീരമാണെങ്കിലും ശരീരത്തിന്റെ കൂടുതൽ ഭാഗവും മണലിട് ലയിച്ചുച്ചേരുന്ന നിറത്തിലുള്ളതാണ്. എന്നാൽ ഇവയിൽ ആൺ പല്ലികൾക്ക് ഇണചേരൽ സമയത്ത് പെൺപല്ലികളെ ആകർഷിക്കാൻ തലയിലും കഴുത്തിലും ഇരുവശങ്ങളിലും നീല നിറം പ്രകടമാകും. പലനിറങ്ങളുടെ മിശ്രിതം പോലെ വളരെ ആകർഷണീയമായി തോന്നും.
Discussion about this post