രക്തഗ്രൂപ്പും സ്‌ട്രോക്കും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ (UMSOM) അടുത്തിടെ നടത്തിയ ഒരു മെറ്റാ അനാലിസിസാണ് രക്തഗ്രൂപ്പും നേരത്തെയുള്ള സ്‌ട്രോക്ക് അനുഭവപ്പെടാനുള്ള സാധ്യതയും തമ്മില്‍ ബന്ധമുള്ളതായി കണ്ടെത്തിയത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതും പലപ്പോഴും 60 വയസ്സിന് താഴെയുള്ള വ്യക്തികളെ ബാധിക്കുന്നതുമായ ഇസ്‌കെമിക് സ്‌ട്രോക്കുകളാണ് ഇത്തരത്തില്‍ ബന്ധമുള്ളവ.
UMSOM-ലെ ന്യൂറോളജി പ്രൊഫസറും കോ-പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. സ്റ്റീവന്‍ ജെ. കിറ്റ്‌നറുടെ അഭിപ്രായത്തില്‍, ഇസ്‌കെമിക് സ്‌ട്രോക്കുകള്‍ ആയുര്‍ദൈര്‍ഘ്യത്തെയും ജീവിത നിലവാരത്തെയും സാരമായി ബാധിക്കുന്നുണ്ട്.
ഈ മെറ്റാ അനാലിസിസ് 17,000 സ്‌ട്രോക്ക് രോഗികളും ഏകദേശം 600,000 ആരോഗ്യമുള്ള വ്യക്തികളും ജനിതക പഠനങ്ങളില്‍ നിന്നുള്ള ഡാറ്റ അവലോകനം ചെയ്താണ് നിര്‍മ്മിച്ചിരിക്കുന്നത്,.
പഠന റിപ്പോര്‍ട്ട് പ്രകാരം രക്തഗ്രൂപ്പ് എ ഉള്ള വ്യക്തികള്‍ക്ക് നേരത്തെയുള്ള സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഏറ്റവും സാധാരണമായ തരം ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് അപകടസാധ്യത കുറവാണെന്നുമാണ് സൂചിപ്പിക്കുന്നത്. രക്തഗ്രൂപ്പ് ബി ഉള്ള ആളുകള്‍ക്കും സാധാരണക്കാരെ അപേക്ഷിച്ച് സ്‌ട്രോക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും, രക്തഗ്രൂപ്പ് എ ഉള്ളവര്‍ക്ക് നേരത്തെയുള്ള സ്‌ട്രോക്ക് വരാനുള്ള സാധ്യത 16% കൂടുതലാണ്, അതേസമയം O രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 12% കുറവാണ്.
Discussion about this post