Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇവരാണ് യഥാര്‍ത്ഥ റോള്‍മോഡല്‍സ്, എതിര്‍പ്പും പരിഹാസവുമാണ് കിട്ടുകയെന്നറിഞ്ഞിട്ടും പ്രത്യയശാസ്ത്രം മുറുകെപിടിച്ചവര്‍

by Brave India Desk
Nov 17, 2024, 09:31 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

സന്ദീപ് വാര്യരുടെ കാലുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ കൊഴുക്കുകയാണ്. ഈ സാഹചര്യത്തില്‍ എതിര്‍പ്പുകളും പരിഹാസങ്ങളും നേരിട്ടിട്ടും തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം വിടാതെ മുറുക്കെപിടിച്ച ബിജെപി നേതാക്കളെക്കുറിച്ച് ജിതിന്‍ കെ ജേക്കബ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ഇന്നലെ വരെ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ ചീത്ത വിളിച്ച് പുതിയതിനെ പുല്‍കാന്‍ ഒറ്റ രാത്രി പോലും വേണ്ടാത്ത ഇക്കാലത്തും അത്ഭുതപ്പെടുത്തിയ രാഷ്ട്രീയ നേതാക്കളുമുണ്ടെന്ന് ജിതിന്‍ തന്റെ സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Stories you may like

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കുറിപ്പ് ഇങ്ങനെ

രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സ്ഥാനമാനങ്ങള്‍ കിട്ടണം, അല്ലെങ്കില്‍ പണം ഉണ്ടാക്കാന്‍ കഴിയണം, അതില്‍ ഒന്നെങ്കിലും ഇല്ലെങ്കില്‍ കാര്യമില്ല എന്ന ചിന്തയാണ് പലപ്പോഴും യാതൊരു ധാര്‍മികതയും ഇല്ലാതെ ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിലേക്ക് ഉള്ള ചാട്ടത്തിനുള്ള പ്രധാന കാരണം.
രാഷ്ട്രീയ പ്രത്യയശാസ്ത്രം, പാര്‍ട്ടിയോടുള്ള കൂറ് എന്നതൊക്കെ വെറും തമാശകള്‍ മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിത്യ ശത്രുക്കളോ, മിത്രങ്ങളോ ഇല്ല എന്നത് ഒരു വസ്തുതയാണ്. ഇന്നലെ വരെ എന്തിനെയെല്ലാം എതിര്‍ത്തോ, അതിനെയെല്ലാം മാറ്റി പറയാനും, ഇന്നലെ വരെ വിശ്വസിച്ച പ്രത്യയശാസ്ത്രത്തെ ചീത്തവിളിച്ചു കൊണ്ട് പുതിയ പ്രത്യയശാസ്ത്രത്തെ പുല്‍കാനും ഒറ്റ രാത്രി പോലും വേണ്ട..!
പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ ചില പൊതുപ്രവര്‍ത്തകര്‍ ഉണ്ട്. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ നേരിട്ട് കണ്ടറിഞ്ഞ രണ്ട് വ്യക്തികളെ കുറിച്ചും, ഒരു സുഹൃത്ത് പറഞ്ഞ ഒരു രാഷ്ട്രീയ നേതാവിനെ കുറിച്ചും ചുരുക്കി പറയാം.
ഡോക്ടര്‍ സി ഐ ഐസക്ക് സര്‍ – ചരിത്ര പണ്ഡിതന്‍, വിദ്യാഭ്യാസ വിദഗ്ധന്‍, എഴുത്തുകാരന്‍, ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ തലവന്‍, പേരുകേട്ട പ്രാസംഗികന്‍, പദ്മശ്രീ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിത്വം.
കോട്ടയം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 40 വര്‍ഷമായി സംഘപരിവാര്‍ സഹയാത്രികന്‍ ആണ്. ബിജെപി എന്നെങ്കിലും ഇന്ത്യ ഭരിക്കും എന്നൊന്നും സ്വപ്നം പോലും കാണാന്‍ പറ്റാത്തിരുന്ന കാലത്ത് തുടങ്ങിയ സംഘപരിവാര്‍ പ്രവര്‍ത്തനം.
ഒരു അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയത്ത് ജോലി ചെയ്യുന്ന സമയത്താണ് ഞാന്‍ സാറിനെ പരിചയപ്പെടുന്നത്. ‘ഭാരതീയ വിചാര കേന്ദ്ര’യുമായി ബന്ധപ്പെട്ട പരിപാടികളില്‍ അന്ന് ഞാന്‍ പങ്കെടുക്കുമായിരുന്നു. ‘വിചാര കേന്ദ്ര’ത്തിന്റെ മിക്കവാറും എല്ലാ യോഗങ്ങളിലും ഒരു കേള്‍വിക്കാരന്‍ മാത്രമായി സദസിന്റെ പുറകില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഇരിക്കും അദ്ദേഹം. ആര് എന്ത് ചോദിച്ചാലും ഒരു മടിയും കൂടാതെ അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു തരും.
ഒരു ദിവസം ‘വിചാര കേന്ദ്ര’യുടെ പരിപാടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. വൈകിട്ട് 7 മണി കഴിഞ്ഞു. സാര്‍ താമസിക്കുന്നത് മൂന്ന് – നാല് കിലോമീറ്റര്‍ ദൂരെയാണ്. ഞാന്‍ പറഞ്ഞു ‘സര്‍ കാര്‍ ഉണ്ട്, ഞാന്‍ വീട്ടിലേക്ക് ആക്കാം എന്ന്’. സാര്‍ പറഞ്ഞു ‘വേണ്ട ജിതിന്‍, ഞാന്‍ അങ്ങ് നടന്നു പൊയ്ക്കോളാം. എനിക്ക് അതാണ് ശീലം’ എന്ന്.
അന്ന് അദ്ദേഹം നടന്നകലുന്നത് കണ്ട് ഞാന്‍ ആലോചിച്ചു, ബിജെപി രാജ്യം ഭരിക്കുക ആണ്. സംഘപരിവാറുമായി ബന്ധപ്പെട്ട് ഏതാണ്ട് 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആളാണ് അദ്ദേഹം. എല്ലാവരും ആദരിക്കുന്ന വ്യകതി. ദേശീയ നേതൃത്വവുമായി നല്ല ബന്ധം. വിചാരിച്ചാല്‍ ഏത് സ്ഥാനവും വേണമെങ്കില്‍ ലഭിക്കും. അതിനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ട്. പക്ഷെ അദ്ദേഹത്തിന് സ്ഥാനമാനങ്ങളോട് താല്പര്യം ഇല്ല. അല്‍പ്പം അറിവ് ഉണ്ടെങ്കില്‍ ലോകം മുഴുവന്‍ കീഴടക്കി എന്ന് ഭാവിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷെ അദ്ദേഹത്തിന് അങ്ങനെ ഒരു ഭാവവും ഇല്ല. ഉയര്‍ന്ന ചിന്ത ലളിത ജീവിതം..
ജോര്‍ജ് കുര്യന്‍ – കോട്ടയത്ത് എന്റെ ഓഫീസിന്റെ മുന്നില്‍ ഉള്ള ഒരു ചെറിയ ഇടവഴിയില്‍ ഒരു ചെരുപ്പും, ബാഗും ഒക്കെ റിപ്പയര്‍ ചെയ്യുന്ന ഒരു പെട്ടിക്കടയുടെ മുന്നില്‍ നില്‍ക്കുക ആയിരുന്നു ഞാന്‍. ഒരാള്‍ അവിടെ വന്നു ഒരു ട്രാവല്‍ ബാഗ് തയ്ച്ചത് വാങ്ങിക്കാന്‍ നില്‍ക്കുന്നു. ബാഗ് കൊടുത്തുകൊണ്ട് കടക്കാരന്‍ പറഞ്ഞു ‘ഈ ബാഗ് മുഴുവന്‍ പഴഞ്ചനായി, ഇനി ഇതില്‍ തയ്യ്ക്കാന്‍ കഴിയില്ല’ എന്ന്. വന്ന ആളെ ശ്രദ്ധിക്കാന്‍ കാരണം, അദ്ദേഹം ഇടയ്ക്കിടെ ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടാറുള്ള ആളാണ്. അതെ, ജോര്‍ജ് കുര്യന്‍ തന്നെ. ഇപ്പോഴത്തെ കേന്ദ്ര മന്ത്രി..!
ഈ ജോര്‍ജ് കുര്യന്‍ സംഘപരിവാര്‍ രാഷ്ട്രീയം തുടങ്ങിയിട്ട് ഏകദേശം 40 വര്‍ഷം എങ്കിലും ആയിക്കാണും. കോട്ടയത്തെ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്ന് ഒരാള്‍ സംഘപരിവാര്‍ പ്രവര്‍ത്തനവുമായി നടക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്തിരുന്ന കാലത്താണ് അദ്ദേഹം പ്രവര്‍ത്തനം തുടങ്ങിയത്. അദ്ദേഹത്തിന് വട്ടാണ് എന്ന് വരെ പറഞ്ഞ ആളുകള്‍ അടുത്ത കാലം വരെ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കാരണം രാഷ്ട്രീയം എന്നാല്‍ മന്ത്രി ആകുന്നതും, പണം ഉണ്ടാക്കലും ആണ് എന്നാണല്ലോ നമ്മുടെ പൊതുധാരണ.
40 വര്‍ഷം മുന്‍പ് ഒക്കെ ബിജെപി ഇന്ത്യ ഭരിക്കും എന്നൊക്കെ സ്വപ്നം പോലും കാണാന്‍ പറ്റില്ലല്ലോ. സ്വന്തം പഞ്ചായത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ ആരും ഇല്ലാതിരുന്നിട്ടും, പരിഹാസങ്ങളും, എതിര്‍പ്പുകളും ഒക്കെ ഉയര്‍ന്നിട്ടും ഇക്കാലമത്രയും ഒരേ ഒരു പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചു അദ്ദേഹം. ഇന്ന് അദ്ദേഹം കേന്ദ്ര മന്ത്രി ആണ്. നാളെ അദ്ദേഹത്തോട് സ്വന്തം വാര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ പറഞ്ഞാല്‍ ഒരു മടിയും കൂടാതെ മന്ത്രി സ്ഥാനം രാജിവെച്ച് അത് അനുസരിക്കും..
പദ്മ കുമാര്‍ – എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ്. ഒരുകാലത്ത് ബിജെപിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം പങ്കെടുത്തിരുന്ന ആള്‍ ആയിരുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ അദ്ദേഹത്തെ വളരെ ക്രൂരമായി ചര്‍ച്ചകളില്‍ പരിഹസിക്കുമായിരുന്നു.
അദ്ദേഹത്തെ കുറിച്ച് സുഹൃത്ത് പറഞ്ഞതാണ്, അവന്റെ കുട്ടിക്കാലത്ത് പദ്മ കുമാര്‍ സുഹൃത്തിന്റെ നാട്ടില്‍ സംഘടന പ്രവര്‍ത്തനത്തിന് ചെല്ലുമായിരുന്നു. കൂടെ ആരുമില്ല, പ്രവര്‍ത്തകര്‍ ആയിട്ട് മുന്നോ നാലോ പേര്‍ കാണും. ഇന്നത്തെ ബിജെപി അല്ല അന്ന്. ചായ കുടിക്കാന്‍ ഉള്ള പണം പോലും ഇല്ല. പക്ഷെ പരാതികളും പരിഭവങ്ങളും ഇല്ലാതെ പാര്‍ട്ടിയെ വളര്‍ത്താന്‍ പദ്മ കുമാര്‍ ഒക്കെ വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും സ്ഥാനമാനങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടോ എന്ന് പോലും അറിയില്ല..
പറഞ്ഞു വന്നത് ചില മനുഷ്യര്‍ നമ്മളെ അത്ഭുതപ്പെടുത്തും. അവര്‍ക്ക് അങ്ങനെ ആകാന്‍ എങ്ങനെ കഴിയുന്നു എന്ന് എനിക്ക് അറിയില്ല. ഇതുപോലെ എത്രയോ മനുഷ്യര്‍..! ഒന്നും നേടാനില്ല, പകരം എതിര്‍പ്പുകളും പരിഹാസങ്ങളും മാത്രമാണ് തിരികെ കിട്ടുക എന്നറിഞ്ഞിട്ടും പ്രത്യയശാസ്ത്രം മുറുകെ പിടിച്ചവര്‍.. അധികാരം കിട്ടിയപ്പോള്‍ അവര്‍ക്ക് അത് കണ്ട് മത്ത് പിടിച്ചില്ല, ഞങ്ങളുടെ ആയുസ്സിന്റെ നല്ലൊരു പങ്കും ഞങ്ങള്‍ സംഘടനയ്ക്ക് വേണ്ടി മാറ്റിവെച്ചവരാണ്, ഞങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ വേണം, ഞങ്ങളെ എല്ലാവരും ബഹുമാനിക്കണം, എല്ലാ വേദികളിലും ഉയര്‍ന്ന സ്ഥാനം നല്‍കി ആദരിക്കണം.. അങ്ങനെ ഒന്നും അവര്‍ പറയില്ല. ഏതെങ്കിലും ഒരു മൂലയില്‍ അവര്‍ ഇരുന്നോളും.
അങ്ങനെയും മനുഷ്യര്‍ നമ്മുടെ ചുറ്റിലും ഉണ്ട്. അവരെ ഒരു പക്ഷെ ആര്‍ക്കും അറിയില്ലായിരിക്കും. സോഷ്യല്‍ മീഡിയയിലും, ചാനല്‍ ചര്‍ച്ചകളിലും ഒന്നും അവരെ കണ്ടേക്കില്ല. പക്ഷെ അവരാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. അവരൊക്കെയാണ് യഥാര്‍ത്ഥ റോള്‍ മോഡല്‍സ്. അങ്ങനെ ഒക്കെ ആകാന്‍ ശ്രമിക്കാന്‍ പോലും എനിക്കൊന്നും കഴിയില്ല.
യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ, സ്ഥാനമാനങ്ങള്‍ മോഹിക്കാതെ, ഭരണത്തില്‍ മതിമറക്കാതെ, വിജയത്തില്‍ അഹങ്കരിക്കാതെ, പരാജയത്തില്‍ തളരാതെ എന്നും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അവരൊക്കെ രാജ്യത്തിനും, സമൂഹത്തിനും വേണ്ടി ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി പറയുന്നു

Tags: George Kurianpadmakumar
Share3
Tweet
Send
Share

Latest stories from this section

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

Latest News

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies