ബെയ്റൂട്ട്: ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫിന്റെ മരണം.
ഹിസ്ബുല്ലയുടെ മാധ്യമ വിഭാഗം തലവനായിരുന്നു അഫീഫ്.്. ഹിസ്ബുല്ലയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് അഫീഫായിരുന്നു. സെപ്റ്റംബര്‍ അവസാനം ഹിസ്ബുല്ല തലവന്‍ ഹസ്സന്‍ നസ്രല്ലയുടെ കൊലപാതകത്തിനു ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു അഫീഫ്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27 ന് ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ മുന്‍ സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റല്ലയുടെ ദീര്‍ഘകാല മാധ്യമ ഉപദേഷ്ടാവായിരുന്നു. സംഘടനയുടെ മീഡിയ മേധാവി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് വര്‍ഷങ്ങളോളം ഹിസ്ബുള്ളയുടെ അല്‍ മനാര്‍ ടെലിവിഷന്‍ സ്റ്റേഷന്റെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു.
അതേസമയം, ലബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുല്ലയ്ക്കെതിരെ ലബനന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രയേല്‍ കരയുദ്ധം നടത്തുന്നു.
Discussion about this post