കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജനെ ആരോഗ്യ നില കണക്കിലെടുത്ത് ചോദ്യം ചെയ്യുന്നതിനുള്ള നീക്കം സിബിഐ ഉപേക്ഷിക്കണമെന്ന് പി.ബി അംഗം പിണറായി വിജയന്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ചികിത്സ ആവശ്യമുള്ള ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന വാശി അംഗീകരിക്കാന്‍ കഴിയില്ല. പി.ജയരാജന്റെ ആരോഗ്യനില മോശമാണ്. ഈ സമയത്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിയില്ല. പകരം ഇപ്പോള്‍ അദ്ദേഹം കിടക്കുന്ന കിടക്കയില്‍വെച്ച് ചോദ്യം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കാമെന്നും പിണറായി വിജയന് നിര്‍ദേശിച്ചു.
രാഷ്ട്രീയ താല്പര്യങ്ങള്ക്കു വേണ്ടിയാണ് സിബിഐയുടെ പ്രവര്‍ത്തനം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു. ജയരാജനെ പ്രതിയാക്കാന്‍ നിശ്ചയിക്കുന്നത് സിബിഐ അല്ല ആര്‍എസ്എസാണ്. അവര്‍ തീരുമാനം പരസ്യപ്പെടുത്തിയതിനുശേഷമാണ് സിബിഐ കോടതിയില്‍ പറഞ്ഞ നിലപാട് മാറ്റി പ്രതിയാണെന്ന് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
പി. ജയരാജനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു സിബിഐ സമര്‍പ്പിച്ച ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ പറ്റിയ ആരോഗ്യസ്ഥിതിയാണോ എന്നു പരിശോധിക്കാന്‍ ജയരാജന്റെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post