ആലപ്പുഴ: 2002ൽ വ്യാജ ചാരായ വില്‍പ്പന നടത്തിയ കേസിൽ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ 46കാരന്‍ 22 വർഷത്തിന് ശേഷം അറസ്റ്റില്‍. മാന്നാർ കുട്ടംപേരൂർ ആനമുടിയിൽ മനോജ് മോഹനാണ് മാന്നാർ പോലീസിന്റെ പിടിയിലായത്.
വീട്ടിൽ വ്യാജ ചാരായ വിൽപ്പന നടത്തിയതിന് 2002 ലാണ് മനോജ് മോഹനനെ പോലീസ് പിടികൂടിയത്. അന്ന് റിമാൻഡിലായ പ്രതി കുറച്ച് ദിവസങ്ങൾക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. തുടർന്ന് കോടതി പ്രതിക്കെതിരെ ലോങ്ങ് പെന്റിങ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയത് അറിഞ്ഞ മാന്നാർ പോലീസ് ഇൻസ്പെക്ടർ എ അനീഷ്, എസ് ഐ അഭിരാം സി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സാജിദ്, സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘം വീട്ടിലെത്തിയാണ് മനോജിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post