മുംബയ്: രാജ്യത്ത് ട്ട് സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സി ബി ഐ , ഇ ഡി പോലുള്ള രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജന്‍സികളുടെ പേരിലുള്ള തട്ടിപ്പ് വ്യാപകമാണെന്നും അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണമെന്നുമാണ് ബാങ്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.
എസ്എംഎസ് രൂപത്തിലും മറ്റ് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴിയുമാണ് സന്ദേശം എത്തുന്നത്. ഓൺലൈൻ ആയി അറസ്റ്റ് ചെയ്തു എന്ന വ്യാജേനെ ഉപഭോക്താക്കളിൽ നിന്നും വ്യാപകമായി പണം തട്ടുന്ന സംഘങ്ങളെ കുറിച്ചുള്ള വാർത്തകൾ ദിനം പ്രതി പുറത്തു വരുകയാണ്.
സിബിഐ ഉദ്യോഗസ്ഥരാണെന്നും ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേന അവർ നിങ്ങളെ സമീപിക്കും. ബാങ്ക് വിശദാംശങ്ങളും ഒപ്പം ഒടിപി പോലുള്ള അതീവരഹസ്യ സ്വഭാവമുള്ളവയും ചോദിയ്ക്കാൻ സാധ്യതയുണ്ട്. തുടർന്ന് നിയമനടപടി സ്വീകരിക്കുമെന്നടക്കമുള്ള വ്യാജ ഭീഷണിയില്‍ വീഴരുതെന്നുമാണ് എസ്.എം.എസ് വഴിയുള്ള മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പില്‍പ്പെട്ട് കഷ്ടപ്പെട്ടുണ്ടാക്കിയ പണം നഷ്ടമാകാതിരിക്കാന്‍ പ്രേത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Discussion about this post