ബ്രസീൽ ജി20 ഉച്ചകോടിക്കിടെ ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും. ബ്രസീലിൻ്റെ ‘പട്ടിണിയ്ക്കും ദാരിദ്ര്യത്തിനും എതിരായ യുദ്ധത്തിൽ ഭാരതത്തിന്റെ ശക്തമായ പിന്തുണ ഉറപ്പു നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഊർജം, ജൈവ ഇന്ധനം, പ്രതിരോധം, കൃഷി തുടങ്ങിയ നിർണായക മേഖലകളിൽ ബ്രസീലുമായി സഹകരിക്കാനുള്ള ഇന്ത്യയുടെ താല്പര്യം പ്രധാനമന്ത്രി വ്യക്തമാക്കി. ജി20 ഉച്ചകോടി വിജയകരമായി ആതിഥേയത്വം വഹിച്ചതിന് പ്രസിഡൻ്റ് ലുലയോട് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം ബ്രസീലിൽ നിന്ന് മോദി ഗയാനയിലേക്ക് പോകും. 50 വർഷത്തിനു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്.
Discussion about this post