തിരുവനന്തപുരം: പുതിയ കണക്ഷൻ ഉൾപ്പെടെ എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷ ഓൺലൈനിലേക്ക് മാറ്റാനൊരുങ്ങി കെ എസ് ഇ ബി. കൂടുതൽ സുതാര്യത ഉറപ്പ് വരുത്താനും കാര്യക്ഷമത കൂട്ടാനുമാണ് ഈ നീക്കം. ഡിസംബർ ഒന്നു മുതൽ അപേക്ഷകൾ ഓണ്‍ലൈന്‍ ആക്കും. നിലവിൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന വെബ്സൈറ്റായ wss.kseb.inൽ ആയിരിക്കും അപേക്ഷകൾ സമർപ്പിക്കേണ്ടത്. ക്രമക്കേടുകൾ ഒഴിവാക്കാനാണ് അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്നതോടെ ക്രമക്കേടുകൾ ഇല്ലാതാകും എന്നാണ് കെ എസ് ഇ ബി യുടെ പക്ഷം.
അപേക്ഷ ലഭിച്ചു രണ്ടുദിവസത്തിനുള്ളിൽ എസ്റ്റിമേറ്റ് വിവരങ്ങൾ നൽകണം. മുൻഗണനാ ക്രമം കർശനമായി നടപ്പിലാക്കണമെന്ന് ചെയർമാൻ നിർദ്ദേശിച്ചു. സേവനം ലഭ്യമാകുമെന്ന സന്ദേശവും സീനിയോറിറ്റി നമ്പറും അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്കും വാട്ട്സ് ആപ്പ് വഴിയും എസ്എംഎസ് ആയും ലഭ്യമാകും. അപേക്ഷ സംബന്ധിച്ച വിവരങ്ങളും തൽസമയം വെബ്സൈറ്റിൽ അറിയാൻ സാധിക്കും.
Discussion about this post