ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ മാവോയിസ്റ്റ് ബന്ധം വെളിപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്. ഉമര്‍ ഖാലിദടക്കമുള്ള ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന്(ഡി.എസ്.യു) പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. നാഗ്പൂര്‍ ജയിലിലുള്ള ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന് ജി.എന്‍. സായിബാബയുടെ സഹായത്തോടെയാണ് ഇവര്‍ മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ന്നതെന്ന് നാഗ്പൂര്‍ റേഞ്ച് ഐ.ജി.പി രവീന്ദ്ര കദം പറഞ്ഞു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്ന പ്രൊഫസര്‍ സായിബാബയ്ക്ക് ജെ.എന്‍.യുവിലെ ഡി.എസ്.യു വിദ്യാര്‍ത്ഥികളുമായും ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് സായിബാബ നാല് വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് പ്രവര്‍ത്തകരായി തിരഞ്ഞെടുത്തത്. ഇവരിലൊരാള്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി റിതുപന് ഗോസ്വാമിയാണ്- കദം പറഞ്ഞു.
എന്നാല്‍ മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വെളിപ്പെടുത്തലുകള്‍ ജെ.എന്‍.യുവിലെ അഫ്സല് ഗുരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് പുതിയ വഴിത്തിരിവാകും.
Discussion about this post