സിനിമാ താരങ്ങളായ നയന്‍താരയും ധനുഷും തമ്മിലുള്ള പോര് കൂടുതൽ ശക്തമാകുകയാണ്. നയന്‍താരയുടെ ഡോക്യുമെന്ററി കൂടി പുറത്ത് വന്നതോടെ നിരവധി പേരാണ് ഇരുവരെയും പിന്തുണച്ചും വിമര്‍ശിച്ചു കൊണ്ടും രംഗത്ത് വരുന്നത്. അടുത്തിടെ ധനുഷിന്റെ പിതാവും പ്രതികരണമായി എത്തിയിരുന്നു.
ഇപ്പോഴിതാ നയന്‍താരക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും മാദ്ധ്യമ പ്രവര്‍ത്തകനുമായ ബയില്‍വാന്‍ രംഗനാഥന്‍. നയന്‍താരക്ക് എപ്പോഴും പണമാണ് പ്രധാനം എന്നായിരുന്നു ബയില്‍വാന്റെ പ്രതികരണം. തന്റെ വിവാഹത്തിന് മാദ്ധ്യമ പ്രവര്‍ത്തകരെ നയന്‍താര ക്ഷണിച്ചില്ല. പണത്തിനു വേണ്ടി തന്റെ വിവാഹ വീഡിയോ നെറ്റ്ഫ്ളിക്സിന് വിറ്റ വ്യക്തിയാണ് അവർ. ധനുഷിനോട് ചോദിക്കാതെയാണ് സിനിമയിലെ രംഗങ്ങൾ അവർ വീഡിയോയ്ക്ക് വേണ്ടി ഉപയോഗിച്ചത്. 10 സെക്കന്‍ഡ് ആണെങ്കിലും ഒരു ഉടമയോട് അനുവാദം ചോദിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പകരം തന്നോട് ധനുഷ് പകരം വീട്ടുകയാണ് എന്നാണ് നടി പറയുന്നത്. അവർ ധനുഷിനെ ശപിക്കുന്നു. ശപിക്കുവാന്‍ അവർ ആരാണ് എന്നും അദ്ദേഹം ചോദിച്ചു.
ആദ്യം സിമ്പുവുമായി പ്രണയത്തിലായി. അയാളുമായി വേര്‍പിരിഞ്ഞപ്പോൾ പ്രഭുദേവയുമായി ബന്ധം ഉണ്ടായി. അദ്ദേഹത്തിന്റെ ഭാര്യ നായര്‍യുടെ വീട്ടില്‍ വന്നു പ്രശ്നം ഉണ്ടാക്കിയത് വലിയ ചർച്ച ആയിരുന്നു. ഒരാളുടെ ഭർത്താവിനെ മോഹിച്ചത് അവരാണ്. പിന്നീട് അവര്‍ക്ക് കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞു. അതോടെ കുട്ടികളാണ് വലുതെന്നു പറഞ്ഞ് പ്രഭുദേവ നയന്‍താരയെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നും ബയില്‍വാന്‍ രംഗനാഥന്‍.
Discussion about this post