ബെംഗളൂരു: കര്‍ണ്ണാടകയിലെ ജില്ല, താലൂക്ക് ഭരണം തിരിച്ചു പിടിച്ച് ബി.ജെ.പി. ജില്ലാ, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പിയ്ക്ക് പലയിടത്തും മികച്ച വിജയം നേടാനായി. 40 സീറ്റില്‍ 21 സീറ്റുകള്‍ നേടി ബെല്ലാരി പഞ്ചായത്ത് ഭരണം ബി.ജെ.പി തിരിച്ചു പിടിച്ചു.
17 സീറ്റുകളെ കോണ്‍ഗ്രസ് നേടിയുള്ളൂ. അതേ സമയം കോണ്‍ഗ്രസിന്റെ എന്‍.ഭാരത് റെഡ്ഡി കൊര്ലാഗുഡി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൊനാല് രാജശേഖരഗൗഡയെ 11 503 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു.
36 സീറ്റില്‍ 21 സീറ്റുകല്‍ നേടി ദക്ഷിണ കന്നട ജില്ലാ പഞ്ചായത്ത് ഭരണവും ബി.ജെ.പി കൈക്കലാക്കി. 15 സീറ്റു നേടാനെ കഴിഞ്ഞുള്ളു. കൂടാതെ ദക്ഷിണ കന്നട ജില്ലയിലെ സുല്ലിയ താലൂക്ക് ഭരണവും ബി.ജെ.പി ഉറപ്പിച്ചു. ഈ താലൂക്കിലെ ആകെയുള്ള നാല് ജില്ലാപഞ്ചായത്ത് സീറ്റുകളും ബി.ജെ.പിയ്ക്ക് ലഭിച്ചു. 13 ല്‍ 9 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി ഭരണം നേടിയത്.
ഏറ്റവും നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ലഭ്യമായ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 428 സീറ്റിലും, ബിജെപി 359 സീറ്റിലും ജയിച്ചു. ജെഡിയു എസ് 97 സീറ്റിലൊതുങ്ങി. സിപിഎമ്മിന് ഒരു സീറ്റിലാണ് വിജയിക്കാനായത്. സ്വതന്ത്രന് 25 സീറ്റ്, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
ഫെബ്രുവരി 13, 20 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. 17000 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 30 ജില്ലകളിലായി 1080 ജില്ലാപഞ്ചായത്ത് സീറ്റുകളിലേക്കും 3870 താലൂക്ക് സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
Discussion about this post