ചൊവ്വയില്‍ വെച്ച് പ്രസവിക്കുന്ന ആദ്യത്തെ സ്ത്രീയാവണമെന്ന ആഗ്രഹം പങ്കുവെച്ച് സ്വീഡിഷ് ‘ഒണ്‍ലി ഫാന്‍സ്’ മോഡലായ എല്‍സ തോറ. സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിലൂടെ തന്റെ ആഗ്രഹം സഫലീകരിക്കണമെന്നാണ് എല്‍സ പറയുന്നത്. ‘ദി കെയ്ലി ആന്‍ഡ് ജാക്കി ഓ ഷോ’ എന്ന പോഡ്കാസ്റ്റിലാണ് മോഡല്‍ തന്റെ വിചിത്ര ആഗ്രഹം വെളിപ്പെടുത്തിയത്.
ചൊവ്വയെ ഒരു കോളനിയാക്കി മാറ്റാനുള്ള ഇലോണ്‍ മസ്‌കിന്റെ പദ്ധതിയുടെ ഭാഗമായാണ് മോഡല്‍ തന്റെ ആഗ്രഹം പങ്കുവെച്ചത്. തന്റെ പേടകമായ സ്റ്റാര്‍ഷിപ്പില്‍ ചൊവ്വയിലേക്ക് ഒരുകൂട്ടം ബഹിരാകാശസഞ്ചാരികളെ അയയ്ക്കാന്‍ മസ്‌കിന് പദ്ധതിയുണ്ട്. 2050-ഓടെ ചൊവ്വയെ പത്തുലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഗ്രഹമാക്കണമെന്നാണ് മസ്‌കിന്റെ ആഗ്രഹം.
‘എനിക്ക് സയന്‍സ് ഫിക്ഷനുകള്‍ വളരെ ഇഷ്ടമാണ്. അന്യഗ്രഹജീവിയുമായോ മസ്‌കുമായോ ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവസരം ലഭിച്ചാല്‍ സന്തോഷം. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. , അവര്‍ പറഞ്ഞു.
ഇക്കാര്യം മസ്‌കിനെ അറിയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട് ഉണ്ടെന്ന് പറഞ്ഞ എല്‍സ, എക്സിലെ കുറിപ്പില്‍ അദ്ദേഹത്തെ ടാഗ് ചെയ്താണ് ആഗ്രഹം പങ്കുവെച്ചതെന്നും അവര്‍ പറഞ്ഞു അദ്ദേഹം ഒരു സ്പേസ് മാനാണ്, ഇപ്പോള്‍ അദ്ദേഹത്തിന് 12 കുട്ടികളുണ്ട്, അതിനാല്‍ അനുഭവപരിചയവുമുണ്ട്’, അവര്‍ വ്യക്തമാക്കി.








