തലച്ചോറാണ് ബുദ്ധിയുടെയും ഓര്‍മ്മയുടെയും ചിന്തകളുടെയുമൊക്കെ ഉറവിടം എന്ന് നമുക്കറിയാം. എന്നാല്‍ ഈ അവയവം ഇല്ലാത്ത ജീവികളുണ്ട്. അവയ്ക്കും സാമാന്യബുദ്ധിയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ഉണ്ടെന്നതാണ് വാസ്തവം.
ഈ ജീവികള്‍ ഏതൊക്കെയാണെന്ന് നോക്കാം
ജെല്ലിഫിഷ്
ഈ ജീവികളില്‍ തലച്ചോറ് കാണപ്പോടുന്നില്ല. എന്നാല്‍ ചില നാഡികള്‍ പരിസരത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളോട് പ്രതികരിക്കുന്നു.
നക്ഷത്രമത്സ്യം
നക്ഷത്ര മത്സ്യങ്ങള്‍ക്ക് തലച്ചോറില്ലെങ്കിലും ഒരു നാഡീവ്യൂഹം പ്രവര്‍ത്തിക്കുന്നുണ്ട്. പരിസ്ഥിതിയുമായി ഇണങ്ങിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഈ നാഡീവ്യൂഹം ഇവയെ സഹായിക്കുന്നു.
കടല്‍സ്‌പോഞ്ചുകള്‍
ന്യൂറോണുകളുടെ അഭാവമുണ്ടെങ്കിലും ഇത്തരം സ്‌പോഞ്ചുകള്‍ക്ക് ഫലപ്രദമായി വെള്ളം അരിക്കുന്നതിനുള്ള കഴിവുണ്ട്.
കക്കകള്‍
കക്കകള്‍ അവയുടെ തോടിനോട് ചേര്‍ന്നാണ് ഇരിക്കുന്നത്. അവ പ്രകാശത്തോടും വൈബ്രേഷനുകളോടും പ്രതികരിക്കുന്നു. ഇതാണ് അവയെ ഇരപിടിയന്മാരില്‍ നിന്ന് രക്ഷിക്കുന്നത്.
ഹൈഡ്രകള്‍
നാഡികളുടെ ഒരു ശൃംഖല തന്നെയാണ് ഹൈഡ്രകളിലുള്ളത്. ഇവയില്‍ പക്ഷേ മസ്തിഷ്‌കം ഇല്ല.
പ്ലനേറിയം
പ്ലാനേറിയങ്ങളിലെ ചെറിയ നാഡീതനതുവാണ് തലച്ചോറിന് പകരം പ്രവര്‍ത്തിക്കുന്നത്. ഇവയിലാണ് ഓര്‍മ്മകള്‍ സൂക്ഷിച്ചിരിക്കുന്നത്.










Discussion about this post