ന്യൂയോർക്ക് : യുഎസിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുണ്ടാസംഘാംഗം വീരേന്ദർ സാംഭി വെടിയേറ്റ് മരിച്ചു. ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായി അയാണ് വീരേന്ദർ സാംഭി അറിയപ്പെടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം എതിരാളികളായ രോഹിത് ഗോദര സംഘം ഏറ്റെടുത്തു. രോഹിത് ഗോദര സംഘത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളായ ബൽജോത് സിംഗ്, ജസ്സ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് ആണ് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കൊല്ലപ്പെട്ട വീരേന്ദർ സാംഭി ഹരിയാന സ്വദേശിയാണ്. എതിരാളിയായ രോഹിത് ഗോദാര രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയാണ്. നേരത്തെ ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായിയും ബിഷ്ണോയി–ഗോൾഡി ബ്രാർ ക് ശൃംഖലയുടെ ഭാഗവുമായിരുന്നു രോഹിത് ഗോദാര. പിന്നീട് ഇയാൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം, കാനഡ, അസർബൈജാൻ തുടങ്ങിയ ഒന്നിലധികം രാജ്യങ്ങളിൽ നിന്നാണ് രോഹിത് ഗോദാര പ്രവർത്തിക്കുന്നത്.











Discussion about this post