13 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ ചപ്പാത്തിക്ക് വില കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. പത്തു എണ്ണത്തിന്റെ പാക്കറ്റിന് ഇനി 30 രൂപയാകും. ജയില്‍ ചപ്പാത്തിക്ക് നവംബര്‍ 21 മുതലാണ് വില കൂടുക. ഒരു ചപ്പാത്തിക്ക് രണ്ടു രൂപ എന്നത് മൂന്നു രൂപയാക്കും.
തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന് ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകള്‍ എന്നിവിടങ്ങളിലാണ് ജയില്‍ ചപ്പാത്തി നിര്‍മിക്കുന്നത്. 2011ലാണ് ചപ്പാത്തി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ചത്. അന്നുമുതല്‍ രണ്ടു രൂപയാണ് വില.
ഗോതമ്പുപൊടിയുടെയും മറ്റും കൂടിയ പശ്ചാത്തലത്തിലാണ് വിലവര്‍ധന.ജയിലുകളില്‍ തയ്യാറാക്കുന്ന 21 ഇനം ഭക്ഷണങ്ങള്‍ക്ക് ഫെബ്രുവരിയില്‍ വിലകൂടിയിരുന്നു. ചിക്കന്‍ കറി- 30, ചിക്കന്‍ ഫ്രൈ- 45, ചില്ലി ചിക്കന്‍- 65, മുട്ടക്കറി- 20, വെജിറ്റബിള്‍ കറി- 20, ചിക്കന്‍ ബിരിയാണി- 70, വെജിറ്റബിള്‍ ഫ്രൈഡ്റൈസ്- 40, മുട്ട ബിരിയാണി- 55
അഞ്ച് ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബണ്‍- 25, കോക്കനട്ട് ബണ്‍- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊണ്- 50, ബിരിയാണി റൈസ്- 40.
Discussion about this post