മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ മതപരിവർത്തനകേസിൽ പ്രധാന പ്രതിയായ എച്ച് ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പോലീസ് പിടികൂടിയത്.
താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ടിസിഎസിലെ വനിതാ ജീവനക്കാരോട് ഇസ്ലാമിക പാരമ്പര്യമനുസരിച്ച് വസ്ത്രം ധരിക്കണമെന്നും പെരുമാറണമെന്നും നിദ ഖാൻ നിർദ്ദേശിച്ചതായി എഫ്‌ഐആറിൽ പറയുന്നു. ലൈംഗിക പീഡനത്തിനും മതപരിവർത്തനത്തിനും ഇവർ പ്രേരിപ്പിച്ചു എന്നതാണ് പ്രധാന പരാതി.
നാസിക് പോലീസിൻ്റെ പ്രത്യേക സംഘമാണ് സംഭാജിനഗറിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. താൻ ഗർഭിണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിദ ഖാൻ ജാമ്യത്തിന് ശ്രമിച്ചിരുന്നത്. കേസിൽ കൂടുതൽ നിയമനടപടികളും അന്വേഷണവും നടന്നു വരികയാണെന്ന് നാസിക് പോലീസ് അറിയിച്ചു.









