മൂവാറ്റുപുഴ: കൊച്ചി മെട്രോ നിര്‍മ്മാണത്തിന് ശീമാട്ടിയില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരക്കരാര് ഉണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യത്തിനെതിരെ നല്കിയ ഹര്‍ജിയില്‍ അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ശീമാട്ടിയില്‍ നിന്നും ഏറ്റെടുത്ത സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകള്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു. കളക്ടറുടെ ഭാര്യ എറണാകുളം വിജിലന്‍സ് എസ്.പിയായതിനാല്‍ ഇവരുടെ അധികാര പരിധിക്ക് പുറത്ത് വെച്ചായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
ക്രമക്കേടുണ്ടെന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നത്ന് സര്‍ക്കാര്‍ കണക്കാക്കിയ ഭൂമിയുടെ വിപണി വിലയെക്കാള്‍ കൂടിയ തുകയ്ക്കാണ് ജില്ലാ കളക്ടര്‍ കരാര്‍ ഉണ്ടാക്കിയതെന്ന ആക്ഷേപം കഴിഞ്ഞ കുറച്ച് നാളുകളായി കെഎംആര്‍എല്‍ ഉയര്‍ത്തിയിരുന്നു
എന്നാല്‍, കരാര്‍ വ്യവസ്ഥകളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന കെഎംആര്‍എല്ലിന്റെ അറിവോടെയാണ് ഇത് ഒപ്പിട്ടതെന്ന നിലപാടാണ് കളക്ടറുടേത്.
Discussion about this post