തൃശ്ശൂർ: തിരിച്ചറിയൽ കാർഡ് പ്രിന്റ് ചെയ്യാവുന്ന ഇലക്ട്രിക് ഉപകരണം ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നൽകി മലപ്പുറം സ്വദേശി. മ പൊന്നാനി കടവനാട് കോത്തൊള്ളി പറമ്പിൽ ഹരിദാസൻ കെ.പിയാണ് ഉപകരണം നൽകിയത്. ക്ഷേത്രത്തിനായി ഹരിദാസനിൽ നിന്നും ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
രാവിലെയായിരുന്നു ഹരിദാസൻ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിലായിരുന്നു ഉപകരണത്തിന്റെ കൈമാറ്റം. ചടങ്ങിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ, ഭരണ സമിതി അംഗങ്ങളായ വി ജി രവീന്ദ്രൻ, കെ പി വിശ്വനാഥൻ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.
ദേവസ്വത്തിലെ സ്ഥിരം, താൽക്കാലിക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് പ്രിൻറ് ചെയ്യാൻ ഈ ഉപകരണം സഹായമാകും.













Discussion about this post