ജോർജ്ജ്ടൗൺ : പ്രധാനമന്ത്രി നരേന്ദ്രേ മോദിക്ക് പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് സമ്മാനിച്ച് ഗയാന. പ്രസിഡൻറ് മുഹമ്മദ് ഇർഫാൻ അലിയാണ് ഗയാനയുടെ പരമോന്നത പുരസ്‌കാരം മോദിക്ക് നൽകി ആദരിച്ചത്. ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ വിദേശ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗയാനയിലെ ജോർജ്ടൗണിലുള്ള സ്റ്റേറ്റ് ഹൗസിലാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ‘ഇന്ത്യയുടെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെ പരമോന്നത ദേശീയ ബഹുമതിയായ ഓർഡർ ഓഫ് എക്സലൻസ് നൽകി ആദരിച്ചു. ആഗോള സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ അസാധാരണമായ സേവനത്തിനും രാഷ്ട്രതന്ത്രജ്ഞതയ്ക്കും ഇന്ത്യ-ഗയാന ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലെ അദ്ദേഹത്തിന്റെ സംഭാവനയ്ക്കും ഉള്ളതാണ് ഈ ആദരവ് ‘എന്ന്
ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി പറഞ്ഞു.
ഗയാനയുടെ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് എക്സലൻസ്’ എനിക്ക് സമ്മാനിച്ചതിന് പ്രസിഡന്റ് ഡോ. ഇർഫാൻ അലിക്ക് ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു. ഇത് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ അംഗീകാരമാണ് .
ഇന്ത്യ-ഗയാന സൗഹൃദം ദൃഢമാക്കുന്നതിനുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ തെളിവാണ് തന്റെ സംസ്ഥാന സന്ദർശനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ – ഗയാന ബന്ധങ്ങളെ അഭൂതപൂർവമായ ഉയരങ്ങളിലെത്തിക്കാൻ പ്രസിഡന്റ് ഇർഫാൻ അലി വളരെയധികം സംഭാവന നൽകിയിട്ടുണ്ട് . ഗയാനയുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യയും തയ്യാറാണ്. രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിലുള്ള ഞങ്ങളുടെ സഹകരണം ഉഭയകക്ഷി ബന്ധത്തിനും ആഗോളതലത്തിൽ പ്രധാനമാണ് എന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post