പത്തനംതിട്ട : പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർഥിനിയായ അമ്മു മരിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ വിദ്യാർത്ഥിനികൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കും എന്നും പോലീസ് വ്യക്തമാക്കി.
അമ്മുവിന്റെ കുടുംബത്തിന്റെ ആരോപണത്തെ തുടർന്നാണ് സഹപാഠികൾക്കെതിരെ പോലീസ് അന്വേഷണം നടത്തുന്നത്. കേസിലെ പുതിയ നടപടി അനുസരിച്ച് എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ള വിദ്യാർത്ഥിനികളിൽ രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. സഹപാഠികളിൽ നിന്നുള്ള റാഗിങ്ങും മാനസിക സമ്മർദ്ദവും മൂലമാണ് അമ്മു ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം.
Discussion about this post