കാസർഗോഡ്: ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് 30 കുട്ടികൾ ചികിത്സയിൽ. കേടായ പാൽ കുടിച്ചതിനെ തുടർന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കുട്ടികൾക്ക് സ്കൂളിൽ നിന്നും നൽകിയ പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരം 3.15 നാണ് പാൽ വിതരണം നടത്തിയത്. എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളിൽ പലരും സ്കൂളിൽ വച്ചുതന്നെ പാൽ കുടിച്ചിരുന്നു. ചില വിദ്യാർഥികൾ പാൽ വീട്ടിലേക്ക് കൊണ്ടുപോയി. വൈകുന്നേരം ആയപ്പോഴേക്കും കുട്ടികളിൽ പലർക്കും ഛർദ്ദി രൂക്ഷമാവുകയായിരിന്നു . തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് ആശുപത്രികളിലായി 32 കുട്ടികളാണ് നിലവിൽ ചിക്ത്‌സ തേടുന്നത് . ആദ്യം 18 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അത് 32 ആയി ഉയരുകയായിരുന്നു.









Discussion about this post