വയനാട് : വയനാടിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ വെടിവെച്ചു കൊന്നു.വയനാട് സൂസംപാടി വനമേഖലയില്‍ വെച്ചാണ് വനപാലകര്‍ കടുവയെ വെടിവെച്ച് കൊന്നത്.
സൂസംപാടി മേഖലയിലെ തേയിലത്തോട്ടത്തില്‍ വെച്ച് ഒരു കാട്ടാനയെ ആക്രമിക്കുന്നതിനിടെ വനപാലകര്‍ കടുവയ്ക്ക് നേരെ വെടി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് കടുവ വനപാലകരെ ആക്രമിക്കാന്‍ മുതിര്‍ന്നു . തുടര്‍ന്ന് മൂന്ന് തവണ കൂടി വെടിയുതിര്‍ത്തു .
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ രണ്ട് പേരെയാണ് കടുവ കൊന്നു ഭക്ഷിച്ചത്.ഇതേതുടര്‍ന്ന് കടുവയെ കൊല്ലാന്‍ വനം വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തില്‍ വയനാട്ടിലെ ചോലക്കടവ് തേയില എസ്‌റ്റേറ്റില്‍ പണിയെടുക്കുകയായിരുന്ന ഓടാടം വയല്‍ കൈവട്ടം മഹാലക്ഷ്മിയാണ് കഴിഞ്ഞ ദിവസം മരിച്ചത് . ഇതോടെ കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്ന്ു . കഴിഞ്ഞ ദിവസം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ഗൃഹനാഥനെയും കടുവ കൊന്ന് ഭക്ഷിച്ചിരുന്നു.
Discussion about this post