ഇംഫാൽ; മണിപ്പൂരിലെ സംഘർഷാവസ്ഥയിൽ അറുതി വരുത്താനും സംസ്ഥാനത്ത് കൂടുതൽ സുരക്ഷ ഉറപ്പാകാകാനുമായി കൂടുതൽ അർദ്ധ സൈനികെ അയച്ച് കേന്ദ്രസർക്കാർ. 20 കമ്പനി അർദ്ധസൈനികരെയാണ് മണിപ്പൂരിലേക്ക് അയച്ചത്. നേരത്തെ 50 കമ്പനി സേനയെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മണിപ്പൂരിലേക്ക് അയച്ചത്.
എല്ലാ ജില്ലകളുടെയും ഇംഫാൽ നഗരത്തിന്റെയും സുരക്ഷ അവലോകനം ചെയ്തതായും യോഗത്തിൽ സൈന്യം,പോലീസ്,സിആർപിഎഫ്,ബിഎസ്എഫ്,ഐടിബിടി വിഭാഗത്തിലെ ഉദ്യോഗസ്ഥർ പങ്കെടുത്തതായും മണിപ്പൂർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് പറഞ്ഞു.
നവംബർ 7 ന് ജിരിബാം ജില്ലയിലെ സൈറൗൺ ഗ്രാമത്തിലെ വീട്ടിൽ ഹ്‌മർ സമുദായത്തിൽ നിന്നുള്ള ഒരു സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയതാണ് ഏറ്റവും പുതിയ അക്രമത്തിന് കാരണമായത്.
Discussion about this post