ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ട് പങ്കുവെച്ച ഈ വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.
താജ്മഹല്‍ പാലസിലേക്കുള്ള യാത്രയും അവിടെ എത്തിക്കഴിഞ്ഞുള്ള നിമിഷങ്ങളുമാണ് അദ്‌നാന്‍ പത്താന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. താജ്മഹല്‍ പാലസിലേക്കുള്ള യാത്ര ആരംഭിക്കുമ്പോള്‍ മുതല്‍ അദ്‌നാന്‍ പത്താന്റെ ആവേശം പ്രകടമാണ്. ഹോട്ടലിന്‍ന്റെ ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറുകള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ വീഡിയോ ആരംഭിക്കുന്നത്.
‘താജ് ഉള്ളില്‍ നിന്ന് എന്ത് മനോഹരമാണ്, ഞാന്‍ ഒരു രാജകൊട്ടാരത്തിലാണെന്ന് എനിക്ക് തോന്നി,’ എന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നത് കാണാം.1,800 രൂപ വിലയുള്ള ‘ബോം ഹൈ-ടീ’ എന്ന ആഡംബര ചായയാണ് പത്താന്‍ ഓര്‍ഡര്‍ ചെയ്തത്. നികുതി ഉള്‍പ്പെടെ മൊത്തം ബില്ല് 2,124 രൂപയാണ് ആയത്. വട പാവ്, ഗ്രില്‍ഡ് സാന്‍ഡ്വിച്ചുകള്‍, കാജു കട്ലി, ഖാരി പഫ്, വെണ്ണ തുടങ്ങിയ പലഹാരങ്ങള്‍ക്കൊപ്പം ഒരു കപ്പ് ഇന്ത്യന്‍ ചായയും ഹൈ ടീയില്‍ ഉള്‍പ്പെടുന്നു.
ഇദ്ദേഹം ചായയെ ‘ശരാശരി’ എന്ന് വിലയിരുത്തുകയും. 10-ല്‍ 5 പോയിന്റ് നല്‍കുകയും ചെയ്തു. വീഡിയോ ഇതിനകം രണ്ട് കോടി പതിനാല് ലക്ഷം പേരാണ് കണ്ടത്. 14 ലക്ഷം പേര്‍ ഈ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.
View this post on Instagram
Discussion about this post