കോഴിക്കോട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജമാ അത്തെ ഇസ്ലാമി പിന്തുണ നൽകിയെന്ന് തുറന്നു പറഞ്ഞ് കേരള അമീർ പി. മുജീബ് റഹ്മാൻ. യു,ഡി,എഫിന് പിന്തുണ നൽകി ബി.ജെ.പിക്കെതിരെ പ്രവർത്തിച്ചതിന് സി.പി.എമ്മും ഗോവിന്ദൻ മാഷും അസ്വസ്ഥപ്പെടുന്നത് എന്തിനെന്നും മുജീബ് റഹ്മാൻ ചോദിച്ചു, ഇത് അപകടകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത് ഇസ്ലാമിയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ എസ് ഡി പി ഐ യും ഇത്തവണ യു ഡി എഫിന് വേണ്ടി വ്യാപകമായി രംഗത്ത് ഉണ്ടായിരിന്നു. ബി ജെ പി യും ഇടത് പക്ഷവും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ജയത്തിനു വേണ്ടി അപകടകരമായ രാഷ്ട്രീയമാണ് കോൺഗ്രസ് കളിച്ചതെന്ന് കെ സുരേന്ദ്രനും ഇടത് സ്ഥാനാർഥിയായ സരിനും തുറന്നു പറഞ്ഞിരുന്നു.
ഇവരുടെ എല്ലാം ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് എസ് ഡി പി ഐ റാലി ആയും ജമാഅത് ഇസ്ലാമിയുടെ പിന്തുണ ആയും ഈ ദിവസങ്ങളിൽ പുറത്ത് വന്നത്.
Discussion about this post